LiveTV

Live

National

യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

 യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
Summary
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണ്

യുപിയിലെ ബധോഹി ജില്ലയിലെ സ്‌കൂളില്‍ ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയില്‍ വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

 യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.