LiveTV

Live

National

ദീപാവലി പടക്കവില്‍പ്പന നിരോധത്തില്‍ വര്‍ഗീയത കലര്‍ത്തിയ ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് തരൂര്‍

ദീപാവലി പടക്കവില്‍പ്പന നിരോധത്തില്‍ വര്‍ഗീയത കലര്‍ത്തിയ ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് തരൂര്‍
Summary
ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയിലും സമീപ നഗരങ്ങളായ ഗുഡ്ഗാവ്, നോയ്ഡ എന്നിവടങ്ങളിലും പടക്കവില്‍പ്പന നിരോധിച്ച സുപ്രിംകോടതി ഉത്തരവിനെ വര്‍ഗീയവത്കരിച്ച ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയിലും സമീപ നഗരങ്ങളായ ഗുഡ്ഗാവ്, നോയ്ഡ എന്നിവടങ്ങളിലും പടക്കവില്‍പ്പന നിരോധിച്ച സുപ്രിംകോടതി ഉത്തരവിനെ വര്‍ഗീയവത്കരിച്ച ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ദീപാവലി പടക്കവില്‍പ്പന നിരോധിച്ച് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

ദീപാവലി പടക്കവില്‍പ്പന നിരോധത്തില്‍ വര്‍ഗീയത കലര്‍ത്തിയ ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് തരൂര്‍

എന്നാല്‍ കോടതി വിധിയില്‍ വര്‍ഗീതയ കലര്‍ത്താനായിരുന്നു ചേതന്റെ പുറപ്പെട്. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനെ സുപ്രിംകോടതിക്ക് ധൈര്യമുള്ളുവെന്നും മുഹറത്തിന് മൃഗബലി നിരോധിച്ച് ഉത്തരവിറക്കുമോയെന്നുമായിരുന്നു ചേതന്റെ ചോദ്യം. ട്വിറ്ററിലൂടെ ആയിരുന്നു ചേതന്റെ വിധ്വേഷ പരാമര്‍ശം. ഇതിന് പിന്നാലെ ചേതനെ പരിഹസിച്ച് ശശി തരൂര്‍ രംഗത്തുവരികയായിരുന്നു. ബക്രീദിന് മൃഗബലി ആചാരത്തിന്റെ ഭാഗമാണെന്നും ദീപാവലിയുടെ ആചാരത്തിന്റെ ഭാഗമല്ല പടക്കംപൊട്ടിക്കുന്നതെന്നും ശശി തരൂര്‍ ചേതന് മറുപടി നല്‍കി. നിങ്ങളുടെ പറച്ചില്‍ കേട്ടാല്‍ ദീപാവലിക്ക് ദീപങ്ങള്‍ തെളിയിക്കുന്നതിനാണ് സുപ്രിംകോടതി വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് തോന്നുമല്ലോയെന്നും തരൂര്‍ പരിഹസിച്ചു.

ഇതേസമയം, സുപ്രിംകോടതി ഉത്തരവിനെതിരെ ചേതന്‍ മാത്രമല്ല, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. ഡല്‍ഹിക്ക് പുറത്തു നിന്ന് പടക്കങ്ങള്‍ കൊണ്ടുവന്ന് പൊട്ടിച്ച് ഉത്തരവ് ലംഘിക്കും എന്നാണ് അവരുടെ വെല്ലുവിളി. നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നായിരുന്നു ജസ്റ്റിസ്റ്റ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ശ്വസിക്കാവുന്ന പരുവത്തിലേക്ക് ഇവിടുത്തെ വായു രൂപപ്പെട്ടത്.