ദല്ഹിലെ ദീപാവലി ആഘോഷങ്ങൾക്ക് പടക്കങ്ങളുണ്ടാകില്ല

സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടി
ദല്ഹിലെ ദീപാവലി ആഘോഷങ്ങൾക്ക് ഇത്തവണ പടക്കങ്ങളുടെ പൊടിപൂരം ഉണ്ടാകില്ല. ദീപവലിക്ക് പടക്ക വിൽപന പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിറക്കി. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടി. നവജാത ശിശുക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.