LiveTV

Live

National

കർഷക സംഘടനകളുടെ സംയുക്ത സമരം ഇന്ന്

കർഷക സംഘടനകളുടെ സംയുക്ത സമരം ഇന്ന്
Summary
റോഡ്, റെയില്‍ ഗതാഗതം തടയും; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 62 കര്‍ഷക സംഘടനകള്‍

വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ഇന്ന് കർഷക സംഘടനകൾ സംയുക്ത സമരം നടത്തും. ഭൂമി അധികാർ ആന്ദോളന്‍റെ നേതൃത്വത്തിൽ 5 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 62 കർഷക സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.

സ്വാമിനാഥൻ കമ്മീഷൻ റlപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുക, കർഷക കടങ്ങൾ എഴുതി തള്ളുക, കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച വിജ്ഞാപനം പിൻവലിക്കുക, മധ്യപ്രദേശിലെ മാന്ദ് സോറിൽ കർഷകർ വെടിയേറ്റ് മരിച്ചതിന്റെ ഉത്തരവദിത്വം എറ്റെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെക്കുക തുsങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.ദേശവ്യാപകമായി റോഡ്, റെയിൽ ഗതാഗതം സമരക്കാർ തടയും.