LiveTV

Live

National

ലഫ്. ഫയാസിന്റെ കൊലപാതകത്തില്‍ അജിത് ദോവലിനെ സംശയിച്ച് സഞ്ജീവ് ഭട്ട്

ലഫ്. ഫയാസിന്റെ കൊലപാതകത്തില്‍ അജിത് ദോവലിനെ സംശയിച്ച് സഞ്ജീവ് ഭട്ട്
Summary
ഫയാസിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള സംശയം ഉന്നയിച്ചുള്ള ട്വീറ്റിലാണ് സഞ്ജീവ് ഭട്ട് ദോവലിനെ സംശയിക്കുന്നത്.

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ലഫ്റ്റനന്റ് ഉമര്‍ ഫയാസിന്റെ കൊലപാതകത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ സംശയിച്ച് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. ഫയാസിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള സംശയം ഉന്നയിച്ചുള്ള ട്വീറ്റിലാണ് സഞ്ജീവ് ഭട്ട് ദോവലിനെ സംശയിക്കുന്നത്.

ലഫ്. ഫയാസിന്റെ കൊലപാതകത്തില്‍ അജിത് ദോവലിനെ സംശയിച്ച് സഞ്ജീവ് ഭട്ട്

എന്നാല്‍ നേരിട്ട് ദോവലിനെ നേരെ വിരല്‍ ചൂണ്ടാതെ കൊലയ്ക്ക് പിന്നില്‍ ദോവലിന്റെ കൈയുണ്ടെന്ന് സംശയിക്കുകയാണ് ട്വീറ്റ്. 'ഫയാസിനെ കൊന്നത് ആരാണെന്ന് നമുക്ക് അറിയാമോ ? നിലവിലുള്ള സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാന്‍ ദോവലിന്റെയും സംഘത്തിന്റെയും ആളുകളുടെ പിന്നണി പ്രവര്‍ത്തനം ആയിക്കൂടെ ?' - സഞ്ജീവ് ഭട്ട് ചോദിക്കുന്നു. കഴിഞ്ഞദിവസം മാതൃസഹോദരന്റെ മകളുടെ വിവാഹത്തിന് കുല്‍ഗാമിലെ ബതാപുരയിലേക്ക് വരവെ ഷോപിയാന്‍ ജില്ലയിലെ ബെഹിബാഗില്‍നിന്ന് ചൊവ്വാഴ്ച രാത്രി പത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബുധനാഴ്ചയാണ് മൃതദേഹം വെടിയുണ്ടകളേറ്റ നിലയില്‍ ഷോപിയാനിലെ ഹെര്‍മൈനില്‍ കണ്ടെത്തിയത്.

ലഫ്. ഫയാസിന്റെ കൊലപാതകത്തില്‍ അജിത് ദോവലിനെ സംശയിച്ച് സഞ്ജീവ് ഭട്ട്

ഏതായാലും സഞ്ജീവ് ഭട്ടിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ട്വീറ്റുകളാണ് വരുന്നത്. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ അടവാണിതെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പ്രധാന ആക്ഷേപം. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ചേര്‍ന്ന് അമിത്ഷാ അടക്കമുള്ള 2002ലെ ഗോധ്ര കലാപകാരികളെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് തുറന്നടിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു.