LiveTV

Live

National

തകര്‍ന്നത് പനീര്‍ശെല്‍വത്തിന്‍റെ മോഹങ്ങള്‍

തകര്‍ന്നത് പനീര്‍ശെല്‍വത്തിന്‍റെ മോഹങ്ങള്‍
Summary
ശശികലയ്ക്കെതിരായ ജനവികാരം മുതലെടുത്ത് പാര്‍ട്ടിയെ വരുതിയിലാക്കി മുഖ്യമന്ത്രി പദത്തില്‍ തുടരാം എന്ന പനീര്‍ശെല്‍വത്തിന്‍റെ കണക്കുകൂട്ടലാണ്

പളനിസ്വാമി വിശ്വാസം തേടി അധികാരമുറപ്പിച്ചപ്പോള്‍ അനശ്ചിതത്വത്തിലായത് ജയലളിതയുടെ വിശ്വസ്തനും മുന്‍മുഖ്യമന്ത്രി യുമായിരുന പനീര്‍ശെല്‍വത്തിന്‍റെ രാഷ്ട്രീയ ജീവതമാണ്. ശശികലയ്ക്കെതിരായ ജനവികാരം മുതലെടുത്ത് പാര്‍ട്ടിയെ വരുതിയിലാക്കി മുഖ്യമന്ത്രി പദത്തില്‍ തുടരാം എന്ന പനീര്‍ശെല്‍വത്തിന്‍റെ കണക്കുകൂട്ടലാണ് പിഴച്ചത്. 8 പേരെ മാത്രമെ പനീര്‍ശെല്‍വത്തിന് കൂടെ നിര്‍ത്താനായുള്ളു.

തകര്‍ന്നത് പനീര്‍ശെല്‍വത്തിന്‍റെ മോഹങ്ങള്‍

ജയലളിതയുടെ രാഷ്ട്രീയ വിശ്വസ്ഥനും വിധേയനും മായി രുന്നു എക്കാലവും പനീര്‍ശെല്‍വം. അമ്മക്ക് അധികാരം വിട്ടൊഴിയേണ്ടി വന്നപ്പോഴെല്ലാം പകരക്കാരനായതും പനീര്‍ശെല്‍വം തന്നെ. ജയലളിതയുടെ മരണശേഷം തോഴി ശശികല പാര്‍ട്ടിയുടെ പൂര്‍ണ നിയത്രണം കൈയ്യടക്കിയത് അപ്രതീക്ഷിത തിരിച്ചടിയായി എന്നിട്ടും ശശികലയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി പദം രാജിവെച്ച് വിനീത വിധേയനായി തുടര്‍ന്നു.പക്ഷെ ശശികലക്കെതിരെ എഐഡിഎംകെയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നത് പനീര്‍ശെല്‍വത്തിന് പിടിവള്ളിയായി.പിന്നീട് വിധേയനില്‍ നിന്ന് വിമതനിലേക്കുള്ള മാറ്റമായിരുന്നു.

പക്ഷെ ശശികലയുടെ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ കൂടുതല്‍ പേരെ വരുതിയിലാക്കുന്നതില്‍ പരാജയപ്പെട്ടു. ശശികലയെ ജയിലിലാക്കിയ വിധി ആശ്വാസത്തോടപ്പം അസ്വസ്ഥമാക്കിയതും പനീര്‍ശെല്‍വത്തിനെ തന്നെയായിരിക്കും. പളനി സ്വാമി മുഖ്യമന്ത്രിയായി വിശ്വാസം നേടുന്നതില്‍ പ്രതിഷേധിച്ച് പുറത്തിറങ്ങിയ പനീര്‍ശെല്‍വം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

ഡി.എം.കെ യുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണ ഉറപ്പിച്ച പനീര്‍ശെല്‍വത്തിന്‍റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കും.പളനിസ്വാമി ക്യാന്പില്‍ നിന്ന് കൂടുതല്‍ പേരെ തന്നോടപ്പം കൂട്ടി
ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ,കാത്തിരുന്ന് കാണണം.