LiveTV

Live

National

യുപിയില്‍ വ്യവസായികളും നിത്യവേതനക്കാരും കടുത്ത അമര്‍ഷത്തില്‍

യുപിയില്‍ വ്യവസായികളും നിത്യവേതനക്കാരും കടുത്ത അമര്‍ഷത്തില്‍
Summary
നോട്ടുനിരോധം യുപിയില്‍ ബിജെപിക്ക് തിരിച്ചടിയാകും

മോദീ സര്‍ക്കാരിന്റെ നോട്ട് നിരോധ തീരുമാനത്തിന് തെരഞ്ഞടുപ്പില്‍ മറുപടി നല്‍കാനിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ വ്യവസായികളും നിത്യവേതനക്കാരും‍. നാളിതുവരെ ബിജെപിക്ക് വോട്ട് ചെയ്തവര്‍ പോലും ഇന്ന് തള്ളിപ്പറയുന്ന സ്ഥിതിയാണ് . ആഗ്രയില്‍ നിന്നും മീഡിയാവണ്‍ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്

"ബിജെപി അവസാനിച്ചു, പ്രധാനമന്ത്രിയുടെ ആ തീരുമാനം രാജ്യത്തെ പിറകോട്ടടിച്ചിരിക്കുന്നു"വെന്നാണ് , തുകല്‍ വ്യവസായിയായ മുഹമ്മദ് റഫീഖ് ഖുറൈഷിക്ക് പറയാനുള്ളത്. "എല്ലാവര്‍ക്കുമറിയാലോ, ബിസിനസ്സ് ഇടിഞ്ഞിരിക്കുകയാണ്, സാധരണക്കാരന്റെ കയ്യില്‍ നിന്ന് സര്‍ക്കാരിന് എന്താണ് കിട്ടിയത്?" എന്നു ചോദിക്കുന്നു ചെരുപ്പ് വ്യവസായിയായ സതീഷ് ചന്ദ്ര ത്രിവേദി. "ബിജെപിക്കാണ് ഞാനു കുടുംബവും വോട്ട് നല്‍കിയിരുന്നത്, ഇനിയില്ല, ബിജെപി ഞങ്ങളോട് ദ്രോഹം ചെയ്തു, ബിജെപി എന്നാല്‍ 'പണം മറന്നോളൂ' എന്നാണ് അര്‍ത്ഥം. ഇന്ന് രണ്ട് റൊട്ടിക്കുപോലും ഞങ്ങള്‍ കഷ്ടപ്പെടുകയാണ്'' എന്ന് നിസ്സഹായത പറയുന്നു ഹിങ്കി മണ്ടി മാര്‍ക്കറ്റ് കാര്യസ്ഥനായ തബും ശ്രീവാസ്തവ്.