LiveTV

Live

National

ജോലി വാഗ്ദാനം ചെയ്ത് പണംതട്ടല്‍: ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് പണംതട്ടല്‍: ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ അറസ്റ്റില്‍
Summary
പശ്ചിമ ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ ജയപ്രകാശ് മജുംദാറിനെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ ജയപ്രകാശ് മജുംദാറിനെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു. അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) എഴുതിയവരില്‍ നിന്നാണ് ജയപ്രകാശ് പണം വാങ്ങിയത്. ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

പരീക്ഷാര്‍ത്ഥികളില്‍ ഒരാളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഏഴ് ലക്ഷത്തോളം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് പരാതി. ആറ് മാസം മുന്‍പാണ് പരാതി നല്‍കിയത്.

ഐപിസി 420, 406, 506 വകുപ്പുകള്‍ പ്രകാരം വഞ്ചന, അക്രമ ഭീഷണി തുടങ്ങി വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. ജയപ്രകാശിനെ നാളെ കോടതിയില്‍ ഹാജരാക്കും.