LiveTV

Live

National

പഴയ നോട്ട് വേണ്ട; ഗ്രാമവാസികള്‍ റേഷന്‍ കട കൊള്ളയടിച്ചു

പഴയ നോട്ട് വേണ്ട; ഗ്രാമവാസികള്‍ റേഷന്‍ കട കൊള്ളയടിച്ചു
Summary
മോദിയുടെ നോട്ട് പരിഷ്കാരം കൊണ്ട് വലഞ്ഞ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ഗ്രാമവാസികള്‍ ഇനിയും സഹിക്കാന്‍ ഒരുക്കമല്ലെന്ന് ഒരൊറ്റ സര്‍ജിക്കല്‍ സ്‍ട്രൈക്കിലൂടെ വ്യക്തമാക്കി കഴിഞ്ഞു.
പഴയ നോട്ട് വേണ്ട; ഗ്രാമവാസികള്‍ റേഷന്‍ കട കൊള്ളയടിച്ചു

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണ് ചൊല്ല്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്കാരം കൊണ്ട് വലഞ്ഞ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ഗ്രാമവാസികള്‍ ഇനിയും സഹിക്കാന്‍ ഒരുക്കമല്ലെന്ന് ഒരൊറ്റ സര്‍ജിക്കല്‍ സ്‍ട്രൈക്കിലൂടെ വ്യക്തമാക്കി കഴിഞ്ഞു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സാഹചര്യവുമില്ല, പഴയ നോട്ടുകള്‍ സ്വീകരിക്കുകയുമില്ല എന്ന അവസ്ഥയായതോടെ ഒരുനേരമുള്ള ഭക്ഷണത്തിനായി ഏതു സാഹസത്തിനും ഒരുക്കമാണെന്ന് തെളിയിക്കുകയായിരുന്നു ഈ ഗ്രാമവാസികള്‍. ഛത്തര്‍പൂരിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുമായി എത്തിയ ഗ്രാമവാസികളെ നിരാശരാക്കി മടക്കി അയക്കാനായിരുന്നു അവിടുത്തെ റേഷന്‍ കടയുടമയുടെ തീരുമാനം. എന്നാല്‍ അങ്ങനെയങ്ങ് മടങ്ങാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. പണമെടുക്കില്ലെങ്കില്‍ ഭക്ഷ്യസാധനങ്ങള്‍ ബലമായി പിടിച്ചെടുക്കാനായിരുന്നു അവരുടെ തീരുമാനം. ഇതിന്‍ പ്രകാരം സംഘടിച്ചെത്തിയ ഗ്രാമവാസികള്‍ റേഷന്‍ കട കൊള്ളയടിച്ചു, അവര്‍ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുമായി കടന്നു.