LiveTV

Live

National

മുംബൈ നരിമാന്‍ പോയിന്റിലെ കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മരണം

മുംബൈ നരിമാന്‍ പോയിന്റിലെ  കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മരണം
Summary
കഫേ പാരഡിയിലെ കെട്ടിടത്തില്‍ പുലര്‍ച്ചെയാണ് തീപിടിച്ചത്.

മുംബൈ നരിമാന്‍ പോയിന്റില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. കഫേ പാരഡിയിലെ കെട്ടിടത്തില്‍ പുലര്‍ച്ചെയാണ് തീപിടിച്ചത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണെങ്കിലും പണി പൂര്‍ത്തിയാവാത്ത കെട്ടിടത്തിനകത്താണ് തീ പടര്‍ന്നത് എന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. നാല് മണിയോടെയാണ് സംഭവം. 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.