LiveTV

Live

National

ഹാജി അലിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി

ഹാജി അലിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി
Summary
സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു
ഹാജി അലിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി

പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കി. സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ എന്ന സംഘടനയ്ക്കുവേണ്ടി നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.