LiveTV

Live

National

മ്യാന്‍മറില്‍ വന്‍ ഭൂചലനം

മ്യാന്‍മറില്‍ വന്‍ ഭൂചലനം
Summary
മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെട്ടു.

മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെട്ടു. ഗോഹട്ടി, കോല്‍ക്കത്ത, പാറ്റ്‌ന, അരുണാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ചലനം അനുഭവപ്പെട്ടത്. വൈകിട്ട് 7.30നായിരുന്നു ഭൂചലനം. മ്യാന്‍മറിലെ മാവ്‌ലയ്ക്കിന് 74 കിലോമീറ്റര്‍ തെക്കുകിഴക്കായായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഷില്ലോംഗിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലെന്നോണം കൊല്‍ക്കത്തയിലെ കെട്ടിടങ്ങളില്‍ നിന്നു ജനങ്ങളെ അധികൃതര്‍ ഒഴിപ്പിക്കുന്നുണ്ട്.