LiveTV

Live

National

ശ്രീനഗര്‍ എന്‍.ഐ.ടി സംസ്ഥാനത്തിനു പുറത്തേക്കു മാറ്റില്ലെന്ന് സ്മൃതി ഇറാനി

ശ്രീനഗര്‍ എന്‍.ഐ.ടി സംസ്ഥാനത്തിനു പുറത്തേക്കു മാറ്റില്ലെന്ന് സ്മൃതി ഇറാനി
Summary
ആവശ്യം തള്ളിയ മന്ത്രി പക്ഷേ കുട്ടികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. എന്‍.ഐ.ടി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11ന് എന്‍.ഐ.ടി ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്.
ശ്രീനഗര്‍ എന്‍.ഐ.ടി സംസ്ഥാനത്തിനു പുറത്തേക്കു മാറ്റില്ലെന്ന് സ്മൃതി ഇറാനി

ശ്രീനഗര്‍ എന്‍.ഐ.ടി സംസ്ഥാനത്തിനു പുറത്തേക്കു മാറ്റില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ശ്രീനഗര്‍ എന്‍.ഐ.ടി കാശ്മീരിനു പുറത്തേക്കു മാറ്റണമെന്ന, സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനോടാണ് വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചത്. ആവശ്യം തള്ളിയ മന്ത്രി പക്ഷേ കുട്ടികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. എന്‍.ഐ.ടി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11ന് എന്‍.ഐ.ടി ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്.
ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് ഒരുകൂട്ടം കാശ്മീരി വിദ്യാര്‍ഥികള്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് കാമ്പസില്‍ സംഘര്‍ഷം ആരംഭിച്ചത്. പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതിഷേധവുമായി മറ്റൊരുവിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രണാതീതമായതോടെ സര്‍ക്കാര്‍ ക്രമസമാധാന ചുമതല സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കുകയായിരുന്നു.