LiveTV

Live

National

ഡല്‍ഹിയില്‍ പ്രതിദിനം 16 കുട്ടികളെ കാണാതാകുന്നു

ഡല്‍ഹിയില്‍ പ്രതിദിനം 16 കുട്ടികളെ കാണാതാകുന്നു
Summary
2017ല്‍ ആറായിരത്തിനടുത്ത് കുട്ടികളെയാണ് തലസ്ഥാനത്ത് നിന്നും കാണാതായത്.

ഡല്‍ഹിയില്‍ പ്രതിദിനം 16 കുട്ടികളെ കാണാതാകുന്നതായി പൊലീസ്. 2017ല്‍ ആറായിരത്തിനടുത്ത് കുട്ടികളെയാണ് തലസ്ഥാനത്ത് നിന്നും കാണാതായത്. കാണാതാവുന്നതില്‍ അധികവും പെണ്‍കുട്ടികളാണ്.

കാണാതായ കുട്ടികളെ കണ്ടെത്തുക ലക്ഷ്യമിട്ട് പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സ്മൈല്‍, ഓപ്പറേഷന്‍ മിലാപ്പ്, ഓപ്പറേഷന്‍ മുഷ്കാന്‍ എന്നീ പദ്ധതികള്‍ വഴി ലഭ്യമായ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3597 പെണ്‍കുട്ടികളെയും 2328 ആണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ ആകെ 6921ഉം 2015ല്‍ 7928ഉം കുട്ടികളെയാണ് കാണാതായത്.

പഠന സമ്മര്‍ദം, പ്രണയം മൂലമുള്ള ഒളിച്ചോട്ടം, ജോലി, രക്ഷിതാക്കളുടെ പീഡനം, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കുട്ടികള്‍ വീട് വിട്ടിറങ്ങുന്നതിന്റെ പ്രധാന കാരണമെന്ന് പൊലീസ് പറയുന്നു. 6നും 15നും മധ്യേപ്രായമുള്ള കുട്ടികളാണ് കാണാതാവുന്നതില്‍ ഏറെയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കാണാതായവരില്‍ 2000 കുട്ടികളെ പദ്ധതി വഴി പൊലീസിന് കണ്ടെത്താനായി. ഇവര്‍ക്ക് കൌണ്‍സലിങ് നല്‍കി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ 10 വയസിന് മുകളിലുള്ള കുട്ടികള്‍ തിരിച്ചു പോകാന്‍ മടികാണിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.