LiveTV

Live

National

തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് ടിക്കറ്റ് കിട്ടാത്തതില്‍ ദേഷ്യം; മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് ബിജെപി എംപി

തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് ടിക്കറ്റ് കിട്ടാത്തതില്‍ ദേഷ്യം; മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് ബിജെപി എംപി
Summary
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ കുപിതനായ ബിജെപി എംപി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ കുപിതനായ ബിജെപി എംപി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. പഞ്ചമഹലില്‍ നിന്നുള്ള ബിജെപിയുടെ എംപി പ്രഭാത് സിങാണ് എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത്.

തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് ടിക്കറ്റ് കിട്ടാത്തതില്‍ ദേഷ്യം; മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് ബിജെപി എംപി

ഭാര്യക്ക് മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതിനെ കുറിച്ചുള്ള ചോദ്യമാണ് ബിജെപി എംപിയെ പ്രകോപിപ്പിച്ചത്. കലോല്‍ മണ്ഡലത്തില്‍ നിന്ന് പ്രഭാതിന്റെ ഭാര്യക്ക് പകരം മരുമകള്‍ക്കാണ് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കിയത്. ബിജെപിയുടെ തീരുമാനം പ്രഭാത് ചോദ്യം ചെയ്യുകയും ചെയ്തു. ഭാര്യക്ക് നല്‍കാതെ മരുമകള്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചതിനെ കുറിച്ച് ചോദിച്ചതോടെ പ്രകോപിതനായ പ്രഭാത് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഭാര്യക്ക് പകരം മരുമകളാണ് കലോലില്‍ നിന്ന് മത്സരിക്കുന്നതെങ്കില്‍ ബിജെപിയുടെ വിജയം ഉറപ്പുപറയാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രഭാത് കത്ത് നല്‍കിയിട്ടുണ്ട്.