LiveTV

Live

National

സംഘ്പരിവാര്‍ ഭീഷണിക്കിടെ പിണറായി വിജയന്‍ മംഗലൂരുവില്‍

സംഘ്പരിവാര്‍ ഭീഷണിക്കിടെ പിണറായി വിജയന്‍ മംഗലൂരുവില്‍
Summary
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളെ 144ല്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്...

സംഘപരിവാർ ഭീഷണിയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് മാംഗ് ളുരുവിൽ ഉജ്വല സ്വീകരണം. റെയിൽ വേ സ്റ്റേഷനിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പിണറായിയെ എതിരേറ്റു. കനത്ത സുരക്ഷയാണ് പിണറായിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പോലീസ് ഒരുക്കിയിരുന്നത്. മഗ്ളുരുവിൽ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഭാഗികം.

പിണറായി വിജയൻ എത്തുന്നതിന് ഒരു മണിക്കൂർ മുന്നെത്തന്നെ തടയുമെന്ന പ്രഖ്യാപനത്തിൽ നിന്ന് സംഘ പരിവാർ സംഘടനകളുടെ നാടകീയ പിൻമാറ്റം. പ്രതിഷേധം ബന്ദിലൂടെ രേഖപ്പെടുത്തുന്നുവെന്നായിരുന്നു വിശദീകരണം. പത്തരയോടെ മലബാർ എക്സ്പ്രസിൽ എത്തിയ മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകരുടെ ഉജ്വല സ്വീകരണം.

കർണാടക പോലീസ് തീർത്ത വലയത്തിലൂടെ മുഖ്യമന്ത്രി ഹോട്ടലിലേക്ക്. തുടർന്ന് വാർത്താ ഭാരതി എന്ന കന്നട പത്രത്തിന്‍റെ കെട്ടിട നിർമ്മാണത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘപരിവാർ ഭീഷണിയുടെ സാഹചര്യത്തിൽ നാലായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. നഗരത്തിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു.

അതിനിടെ പിണറായി വിജയനെ തടയുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്നാക്കം പോയ സംഘപരിവാറിനെ പരിഹസിച്ച് സി പി എം കർണാടക ഘടകം രംഗത്ത് എത്തി. സി പി എം സംഘടിപ്പിച്ച മതസൗഹാർദ്ദ റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും.