LiveTV

Live

National

സ്‍കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് ഏഴു കുട്ടികള്‍ മരിച്ചു

സ്‍കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് ഏഴു കുട്ടികള്‍ മരിച്ചു
Summary
ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ സ്‍കൂള്‍ ബസില്‍ ട്രെയിനിടിച്ച് ഏഴു കുട്ടികള്‍ മരിച്ചു.

ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ സ്‍കൂള്‍ ബസില്‍ ട്രെയിനിടിച്ച് ഏഴു കുട്ടികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. 19 വിദ്യാര്‍ഥികളാണ് സ്‍കൂള്‍ ബസിലുണ്ടായിരുന്നത്. ആളില്ലാ ലെവല്‍ക്രോസിലാണ് ദാരുണ അപകടം. അപകടത്തില്‍ പരിക്കേറ്റ 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മുവദിയില്‍ നിന്നു രാംബാഗ് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സ്‍കൂള്‍ ബസിടിച്ചത്. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം.