LiveTV

Live

National

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് നടന്നടുത്ത് യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷകരായി യാത്രക്കാര്‍

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് നടന്നടുത്ത് യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷകരായി യാത്രക്കാര്‍
Summary
ദൃശ്യങ്ങള്‍ റെയില്‍വെ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞു
ഓടുന്ന ട്രെയിനിന് മുന്നിലേക്ക് നടന്നടുത്ത് യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷകരായി യാത്രക്കാര്‍

റെയില്‍വെ സ്റ്റേഷനിലെ തീവണ്ടിക്കുമുന്നിലേക്ക് പാളത്തിലൂടെ നടന്നടുത്ത് യുവതിയുടെ ആത്മഹത്യാശ്രമം. സ്റ്റേഷനിലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം തലനാരിഴ വ്യത്യാസത്തിലാണ് യുവതിയെ രക്ഷപ്പെടുത്താനായത്. മുംബൈയിലെ വിക്രോലി റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം.

യുവതി പാളത്തിലൂടെ നടന്നടുക്കുന്നത് കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രണ്ട് യുവാക്കളാണ് കൃത്യസമയത്ത് ഇടപെട്ട് യുവതിയെ രക്ഷിച്ചത്.

നാസിയ സയിദ് എന്ന 30 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ അടുത്ത് വിവാഹമോചിതയായിരുന്നു അവര്‍. അതിലുള്ള മാനസിക സമ്മര്‍ദ്ദം കാരണമാണ് ആത്മഹത്യശ്രമമമെന്ന് പൊലീസ് പറഞ്ഞു.