LiveTV

Live

National

ഉത്തരേന്ത്യയില്‍ ഇന്ന് ബലി പെരുന്നാള്‍

ഉത്തരേന്ത്യയില്‍ ഇന്ന് ബലി പെരുന്നാള്‍
Summary
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, തുടങ്ങിയ ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ലിംകള്‍ ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക

ഉത്തരേന്ത്യയില്‍ ഇന്ന് ബലി പെരുന്നാള്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, തുടങ്ങിയ ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ലിംകള്‍ ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക. ഡല്‍ഹി ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്കാരത്തിന് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി നേതൃത്വം നല്‍കും. നഗരത്തിലെ വിവിധ ഈദ് ഗാഹുകളിലും, പള്ളികളിലും നമസ്കാരം നടക്കും. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടക, സീമാന്ദ്ര,തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ഇന്നാണ് ബലി പെരുന്നാള്‍.