ധ്യാനത്തിലിരിക്കുന്ന ഈ സന്യാസിയെ അറിയുമോ? വൈറലായി ധോണിയുടെ പുതിയ വേഷപ്പകര്‍ച്ച
സന്യാസിയുടെ വസ്ത്രധാരണം, തലയില്‍ മുടിയില്ല, ധോണിയുടെ ഈ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍

2021 ഐപിഎല്ലിന് മുന്നോടിയായി വ്യത്യസ്തമായ ഗെറ്റപ്പില്‍ മഹേന്ദ്ര സിങ് ധോണി. ലുക്കിന്റെ കാര്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ മുന്‍ ഇന്ത്യന്‍ നായകന് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു സന്യാസിയുടെ രൂപത്തിലും വേഷത്തിലുമാണ്. സന്യാസിയുടെ വസ്ത്രധാരണം, തലയില്‍ മുടിയില്ല, ധോണിയുടെ ഈ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
ധോണിയുടെ പുതിയ ലുക്ക് ഷെയര്‍ ചെയ്തുകൊണ്ട് സ്റ്റാര്‍ സ്പോര്‍ട്സും രംഗത്ത് വന്നു. ഏപ്രില്‍ ഒമ്പതിന് തുടങ്ങാനിരിക്കുന്ന പുതിയ ഐപിഎല്‍ സീസണിന്റെ ഭാഗമായി ഏതെങ്കിലും പരസ്യത്തിന് വേണ്ടിയായിരിക്കും ധോണിയുടെ ഈ പുതിയ വേഷപ്പകര്‍ച്ച എന്ന് ഏറെ വിലയിരുത്തലുകള്‍ വരുന്നു. ധോണിയുടെ രൂപമാറ്റത്തെക്കുറിച്ച് പുറത്ത് വന്ന ചില ട്വീറ്റുകള്‍ ഇവയാണ്.
😮😮😮 - our faces since we saw #MSDhoni's new avatar that could just break the Internet! 🙊What do you think is it about? pic.twitter.com/Mx27w3uqQh
— Star Sports (@StarSportsIndia) March 13, 2021
I see no difference. He has always been a monk, even on the field! 😄 pic.twitter.com/kJ0SWgBZOf
— Utkarsh Verma (@utkarshv13) March 13, 2021
The king who became a monk and went to jungle decides to come back to his kingdom and fulfill his duties. @StarSportsIndia https://t.co/2j3N7NVfoF
— mvrkguy (@mvrkguy) March 13, 2021
#MSDhoni 's new monk look 😄😄
— Smriti Shukla (@TherealSmriti) March 13, 2021
Always calm and composed !!!!
But tell me what is this @StarSportsIndia .....
Is this any for any new add shot 🙄 ?? https://t.co/mkskl0VJLo
ചെന്നൈ സൂപ്പര്‍ കിങ്സിനായിത്തന്നെയാണ് മഹേന്ദ്രസിങ് ധോണി ഇത്തവണയും കളത്തിലിറങ്ങുന്നത്. ധോണി നെറ്റ്സില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോ ഈ അടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിരാശജനകമായ പ്രകടനത്തിന് മറുപടിയായി മികച്ച ഒരു തിരിച്ചുവാണ് സിഎസ്കെ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ പത്തിന് ഡല്‍ഹിക്കെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
Adjust Story Font
16