LiveTV

Live

Movies

മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം; റിലീസ് നവംബറിൽ

കാര്‍ത്തിക് ആര്യനും കിയാര അഡ്വാനിയും നായികാനായകരായി എത്തുന്ന ചിത്രത്തിന്റെ പേര് ഭൂല്‍ ഭുലയ്യ 2 എന്നാണ്

മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം; റിലീസ് നവംബറിൽ

മലയാളത്തിലെ സൂപ്പർഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു. മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മലയാളത്തിൽ പോലും ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിട്ടില്ല.

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിന്റെ റിലീസാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ത്തിക് ആര്യനും കിയാര അഡ്വാനിയും നായികാനായകരായി എത്തുന്ന ചിത്രത്തിന്റെ പേര് ഭൂല്‍ ഭുലയ്യ 2 എന്നാണ്.

നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററും ട്വീറ്റിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. 2007ല്‍ ഇറങ്ങിയ ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാറും വിദ്യാ ബാലനും ഷിനെയ് അഹുജയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.