LiveTV

Live

Movies

ബ്രിന്ദ മാസ്റ്റര്‍ സംവിധായികയാവുന്ന ദുല്‍ഖര്‍ ചിത്രം തുടങ്ങി

'കണ്ണും കണ്ണും കൊള്ളൈയടിത്താലി'ന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് നായികമാര്‍.

ബ്രിന്ദ മാസ്റ്റര്‍ സംവിധായികയാവുന്ന ദുല്‍ഖര്‍ ചിത്രം തുടങ്ങി

പ്രമുഖ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി. ഹേയ് സിനാമിക' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകന്‍.

'കണ്ണും കണ്ണും കൊള്ളൈയടിത്താലി'ന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് നായികമാര്‍.

ഇന്ന് ചെന്നൈയില്‍ നടന്ന ആദ്യദിന ചിത്രീകരണത്തില്‍ ആദ്യ ഷോട്ട് സംവിധാനം ചെയ്തത് മണി രത്‌നവും ഭാഗ്യരാജും ചേര്‍ന്നാണ്. ഫസ്റ്റ് ക്ലാപ്പ് അടിച്ചത് സുഹാസിനിയും ഖുഷ്ബുവും ചേര്‍ന്നും. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍.