LiveTV

Live

Movies

50 കോടിയും കടന്ന് ആയുഷ്മാന്‍ ഖുറാനയുടെ ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍ 

സ്വവര്‍ഗാനുരാഗത്തിന്റെ കഥപറയുന്ന ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം ‘ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍’ 50 കോടി നേടി പ്രദര്‍ശനം തുടരുന്നു.

50 കോടിയും കടന്ന് ആയുഷ്മാന്‍ ഖുറാനയുടെ ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍ 

സ്വവര്‍ഗാനുരാഗത്തിന്റെ കഥപറയുന്ന ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം 'ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍' 50 കോടി നേടി പ്രദര്‍ശനം തുടരുന്നു. ഫെബ്രുവരി 21ന് റിലീസ് ചെയ്ത ചിത്രം രണ്ടാം ആഴ്ചയില്‍ തന്നെയാണ് 50 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ്പ്രകാരം ചിത്രം 54.23 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

കാര്‍ത്തിക് സിംഗ് എന്ന കഥാപാത്രമായാണ് ആയുഷ്മാന്‍ ഖുറാന എത്തുന്നത്. ജിതേന്ദ്ര കുമാര്‍ അവതരിപ്പിക്കുന്ന അമാന്‍ ത്രിപാഠി എന്ന കഥാപാത്രവുമായുള്ള കാര്‍ത്തിക് സിംഗിന്റെ പ്രണയമാണ് പ്രമേയം. ഹിതേഷ് കെവാലിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആയുഷ്മാനും ജിതേന്ദ്രക്കുമൊപ്പം നീന ഗുപ്ത, ഗജ്‌രാജ് റാവു, സുനിത രജ്‌വാർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. റൊമാന്‍ഡിക് കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി ബോളിവുഡില്‍ സഞ്ചരിക്കുന്ന ആയുഷ്മാന്റെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയതാണ്. വ്യത്യസ്തമായ കഥ തെരഞ്ഞെടുക്കുന്നതിലെ മികവാണ് ആയുഷ്മാനെ മറ്റു ബോളിവുഡ് നടന്മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

വീണ്ടും ആയുഷ്മാന്‍ ഖുറാന; കരിയറിലെ റെക്കോര്‍ഡ് കളക്ഷനുമായി ‘ഡ്രീംഗേള്‍’ 
Also Read

വീണ്ടും ആയുഷ്മാന്‍ ഖുറാന; കരിയറിലെ റെക്കോര്‍ഡ് കളക്ഷനുമായി ‘ഡ്രീംഗേള്‍’