LiveTV

Live

Movies

വടംവലിക്കാരുടെ കഥയുമായി ‘ആഹാ; ടീസര്‍ പുറത്ത് 

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യുടെ ടീസര്‍ പുറത്ത്.

വടംവലിക്കാരുടെ കഥയുമായി ‘ആഹാ; ടീസര്‍ പുറത്ത് 

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആഹാ'യുടെ ടീസര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് ടീസര്‍ പുറത്തുവിട്ടത്. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 84ല്‍ അധികം ലൊക്കേഷനുകളിലായി ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിയാണ് 'ആഹാ'യുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.