LiveTV

Live

Movies

ചെങ്ങന്നൂർ ഗൂഡസംഘം സിനിമയാകുന്നു

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ ദ്വീപുകളിലേക്കു അതി സാഹസികമായി സ്രാവ് പിടിക്കാൻ പോകുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ നേതാവായ നായകന്റെയും കഥ ആണ് ചെങ്ങന്നൂർ ഗൂഡസംഘം പറയുന്നത്. 

ചെങ്ങന്നൂർ ഗൂഡസംഘം സിനിമയാകുന്നു

പ്രശസ്ത എഴുത്തുകാരന്‍ ജി.ആർ ഇന്ദുഗോപന്റെ കഥ ‘ചെങ്ങന്നൂർ ഗൂഡസംഘം’ വെള്ളിത്തിരയിലേക്ക്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സാണ് ചെങ്ങന്നൂർ ഗൂഡസംഘത്തെ സിനിമയാക്കാന്‍ ഒരുങ്ങുന്നത്. കൊച്ചി മുനമ്പം തീരത്ത് നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ ദ്വീപുകളിലേക്കു അതി സാഹസികമായി സ്രാവ് പിടിക്കാൻ പോകുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ നേതാവിന്റെയും കഥയാണ് ചെങ്ങന്നൂർ ഗൂഡസംഘം പറയുന്നത്.

ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോ ഗാര്‍ഷ്യ അമേരിക്കൻ പട്ടാളത്തിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന മേഖലയാണ്. ഇവിടേക്കാണ് അമേരിക്കൻ പട്ടാളത്തെ പോലും വക വെക്കാതെ, യന്ത്ര സഹായമില്ലാതെ ചൂണ്ടയും കൊളുത്തും മാത്രം ഉപയോഗിച്ചു സ്രാവിനെ പിടിക്കുന്ന അതിസാഹസികരായ, ലോകത്തെ തന്നെ ഏറ്റവും ധൈര്യ ശാലികൾ ആയ ചെങ്ങന്നൂർ ഗൂഡസംഘം പോകുന്നത്. നിലവില്‍ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ നിര്‍മാണ തിരക്കിലാണ് സോഫിയ പോൾ. ഓണത്തിന് ആണ് ഈ ചിത്രം എത്തുക. അതിനു ശേഷം ആവും ചെങ്ങന്നൂർ ഗൂഡസംഘം ആരംഭിക്കുക എന്നാണ് വിവരം.