LiveTV

Live

Movies

മാധുരി ഇനി പിന്നണി ഗായിക

ജോസഫിലെ ഗാനങ്ങള്‍ അണിയിച്ചൊരുക്കിയ രഞ്ജിൻ രാജാണ് ‘അല്‍മല്ലു’ന്റെ സംഗീത സംവിധാനം.

മാധുരി ഇനി പിന്നണി ഗായിക

ജോജു ജോര്‍ജിന്റെ കരിയറില്‍ തന്നെ വഴിത്തിരിവായ ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍മല്ലു’ എന്ന ചിത്രത്തിലാണ് മാധുരി പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുക.

ജോസഫിലെ ഗാനങ്ങള്‍ അണിയിച്ചൊരുക്കിയ രഞ്ജിൻ രാജാണ് ‘അല്‍മല്ലു’ന്റെ സംഗീത സംവിധാനം. തന്റെ യൂട്യൂബ് ചാനലിൽ മാധുരി ഒരു ഗാനം നേരത്തെ പങ്കുവെച്ചിരുന്നു. ഈ ഗാനം കേട്ടതോടെയാണ് ബോബൻ സാമുവൽ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിയെ ഗായികയായി ക്ഷണിച്ചത്. ജോസഫിനു ശേഷം ഇട്ടിമാണി മെയ്‍‍ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

നമിത പ്രമോദ് ആണ് അൽമല്ലുവിൽ നായിക. പുതുമുഖം ഫാരിസാണ് നായകൻ. മിയ, സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി, സോഹൻ റോയ്, ഷീലു എബ്രഹാം, രശ്മി ബോബൻ, സിനിൽ സൈനുദ്ദീൻ, ജെന്നിഫര്‍, അനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ദുബൈ-അബുദാബി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയാണ് ബോബന്‍ സാമുവലിന്റെ മറ്റു ചിത്രങ്ങള്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.