LiveTV

Live

Movies

അജിത്തും ബോണി കപൂറും വീണ്ടുമൊന്നിക്കുന്നു; പേര് AK60

എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോണി കപൂറാണ് നിര്‍മിച്ചിരിക്കുന്നത്. 

അജിത്തും ബോണി കപൂറും വീണ്ടുമൊന്നിക്കുന്നു; പേര് AK60

ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേര്‍കൊണ്ട പാര്‍വൈ അടുത്തമാസം തീയറ്ററുകളിലെത്താനൊരുങ്ങുമ്പോള്‍, ബോണി കപൂറും അജിത്തും വീണ്ടുമൊന്നിക്കുകയാണ്. AK60 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

2016ല്‍ അനിരുദ്ധ റോയ് ചൌധരിയുടെ സംവിധാനത്തിലൊരുങ്ങിയ പിങ്ക്, പ്രമേയം കൊണ്ടു ശക്തമായ കഥാപാത്രങ്ങളിലൂടെയും, സംവിധാന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ബിഗ് ബിയും തപ്സി പന്നുവും തകര്‍ത്തഭിനയിച്ച് കയ്യടി നേടിയ പിങ്ക് തമിഴിലേക്കെത്തുമ്പോള്‍ തല അജിത്തും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാനവേഷത്തില്‍.

എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോണി കപൂറാണ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വിദ്യാ ബാലനും കല്‍ക്കിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. നേര്‍കൊണ്ട പാര്‍വൈ ആഗസ്റ്റ് എട്ടിന് തീയറ്ററുകളിലെത്താനിരിക്കെ, അജിത്തുമായി വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാവ് ബോണി കപൂര്‍. AK 60 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ അടുത്തമാസം നടക്കും. നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന്‍ എച്ച് വിനോദ് തന്നെയാണ് AK 60യും ഒരുക്കുന്നത്.