LiveTV

Live

Movies

സൂപ്പര്‍സ്റ്റാര്‍ എന്ന് എന്നെ വിളിച്ചാല്‍ അത് പാകമല്ലാത്ത ട്രൗസർ ധരിച്ച പോലാകുമെന്ന് ടൊവിനോ

ഇന്നത്തെ സൂപ്പർസ്റ്റാറുകൾ അഞ്ചാറ് സിനിമകൾ കൊണ്ട് ആ പദവിയിൽ എത്തിയവരല്ലെന്നും ടൊവിനോ പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ എന്ന് എന്നെ വിളിച്ചാല്‍ അത് പാകമല്ലാത്ത ട്രൗസർ ധരിച്ച പോലാകുമെന്ന് ടൊവിനോ

തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ പാകമില്ലാത്ത ട്രൗസർ ധരിച്ച പോലാകുമെന്നു നടൻ ടൊവിനോ തോമസ്. ആ വിളിക്ക് താൻ യോഗ്യനായിട്ടില്ല. ഇന്നത്തെ സൂപ്പർസ്റ്റാറുകൾ അഞ്ചാറ് സിനിമകൾ കൊണ്ട് ആ പദവിയിൽ എത്തിയവരല്ലെന്നും ടൊവിനോ പറഞ്ഞു. 'ആൻഡ് ദി ഓസ്കാര്‍ ഗോസ് ടു' എന്ന സിനിമയുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന ടൊവിനോ.

കുടുംബത്തിൽ അച്ഛനും അമ്മക്കും ഒരു പോലെ പ്രാധാന്യം വേണം: ടൊവിനോ

അമ്മയുടെ ഭാരവാഹിത്വത്തിൽ കൂടുതൽ വനിതകൾ വരണം എന്ന അഭിപ്രായക്കാരനാണ് താൻ. കുടുംബത്തിൽ അച്ഛനും അമ്മക്കും ഒരു പോലെ പ്രാധാന്യം വേണം. പക്ഷെ, അതിന്റെ പേരിൽ ചേരിതിരിഞ്ഞു തർക്കിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു.