LiveTV

Live

Movies

ആ പാട്ട്, ബൈക്ക് റൈഡിങ്, ഷാറൂഖിന്‍റെ ആഘോഷവും വൈറല്‍ 

#27GoldenYearsOf-SRK എന്ന ഹാഷ്ടാഗിലായിരുന്നു ആരാധകര്‍ കിങ്ഖാന്റെ 27 വര്‍ഷങ്ങളെ ആഘോഷിച്ചിരുന്നത്.

ആ പാട്ട്, ബൈക്ക് റൈഡിങ്, ഷാറൂഖിന്‍റെ ആഘോഷവും വൈറല്‍ 

കിങ്ഖാന്‍ ഷാറൂഖ്, ബോളിവുഡില്‍ അരങ്ങേറിയിട്ട് ഇന്നലേക്ക് 27 വര്‍ഷം തികഞ്ഞിരുന്നു. #27GoldenYearsOf-SRK എന്ന ഹാഷ്ടാഗിലായിരുന്നു ആരാധകര്‍ കിങ്ഖാന്റെ 27 വര്‍ഷങ്ങളെ ആഘോഷിച്ചിരുന്നത്. ഇത് ട്രെന്‍ഡിങ് ആവുകയും ചെയ്തു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1992ല്‍ ആയിരുന്നു ഷാറൂഖിന്റെ അരങ്ങേറ്റ ചിത്രമായ ദീവാന റിലീസാവുന്നത്.

ഷാറൂഖിന്റെ ആദ്യ ചിത്രം ഇതല്ലെങ്കിലും റിലീസായ ചിത്രം എന്ന നിലക്കാണ് ദീവാന ആഘോഷിക്കപ്പെടുന്നത്. “ കോയിനാ കോയി ചാഹിയെ” എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാരൂഖ്‌, അന്ന് അത് ഓടിച്ച്‌ കയറിയത് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. ആ സിനിമക്ക് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി.

അതെ പാട്ട് പാടി ബൈക്ക് ഓടിച്ചാണ് ആരാധകരുടെ ആഘോഷങ്ങള്‍ക്ക് കിങ് ഖാന്‍ നന്ദി അറിയിക്കുന്നത്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.