സൂര്യയുടെ പേരിടാത്ത ചിത്രത്തിൽ നായികയായി അപർണ ബാലമുരളി
അപര്‍ണ ബാലമുരളിയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ പുതിയ ചിത്രത്തില്‍ നായിക അപർണ ബാലമുരളി. സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ അപർണ ബാലമുരളി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. അപര്‍ണ ബാലമുരളിയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. ഒരിടവേളയ്ക്കു ശേഷം രാജീവ് മേനോന് സംവിധാനം ചെയ്ത സര്‍വം താളമയത്തില്‍ ജി.വി പ്രകാശിന്റെ നായികയായിട്ടായിരുന്നു അപര്‍ണയുടെ തമിഴിലെ അരങ്ങേറ്റം.
പ്രമുഖ തമിഴ് സംവിധയകാൻ സുധ കൊങ്ങാരയാണ് സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധ. ശിവകുമാര്‍, കാര്‍ത്തി, ജി.വി പ്രകാശ് കുമാര്‍ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ഏപ്രില്‍ 8 ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന.
സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.
