LiveTV

Live

Movies

ഉയര്‍ന്ധ മനിതന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞുളള അമിതാഭ് ബച്ചന്റെ തമിഴ് ലുക്കാണ് വൈറലായത്   

ഉയര്‍ന്ധ മനിതന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായ 'ഉയര്‍ന്ധ മനിതന്‍' സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞുളള നടന്റെ തമിഴ് ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴ് വാനന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം എസ്.ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നു.

ഉയര്‍ന്ധ മനിതന്റെ ഒരു സീനില്‍ ശിവാജി ഗണേഷന്റെ ഫോട്ടോ ചുമരില്‍ വെച്ചിരിക്കുന്ന ചിത്രം ബച്ചന്‍ പങ്കുവെച്ചു. തമിഴിലെ മഹാനടന്റെ ഫോട്ടോയ്ക്കു മുന്‍പില്‍ നില്‍ക്കുന്ന അമിതാഭിനെയും സൂര്യയെയുമാണ് ചിത്രങ്ങളില്‍ കാണാനാവുക. ശിവാജി തമിഴ് സിനിമയിലെ ഇതിഹാസമാണെന്നും അദ്ദേഹത്തോടുളള ആദരസൂചകമായിട്ടാണ് സിനിമയുടെ സീനില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ഉയര്‍ന്ധ മനിതന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ഉയര്‍ന്ധ മനിതന്‍ ചിത്രത്തിനു വേണ്ടി 40 ദിവസത്തെ ഡേറ്റാണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂള്‍ കൊണ്ട് അമിതാഭ് ബച്ചന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.