LiveTV

Live

Movies

സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിലൂടെ പാര്‍വതിയും ആസിഫ് അലിയും വിണ്ടുമൊന്നിക്കുന്നു

ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ടേക്ക് ഓഫ്, റിലീസിനൊരുങ്ങുന്ന ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്

സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിലൂടെ പാര്‍വതിയും ആസിഫ് അലിയും വിണ്ടുമൊന്നിക്കുന്നു

ദേശീയ പുരസ്കാര ജേതാവ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലൂടെ പാര്‍വതിയും ആസിഫ് അലിയും വിണ്ടുമൊന്നിക്കുന്നു. പേരിട്ടിട്ടില്ലാത്ത സിനിമയില്‍ നാലാം തവണയാണ് പാര്‍വതിയും ആസിഫലിയും ഒന്നിക്കുന്നത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ടേക്ക് ഓഫ്, റിലീസിനൊരുങ്ങുന്ന ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

പ്രശസ്ത സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദിന്‍റെ മകനായ സിദ്ധാര്‍ത്ഥ് ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. തന്‍റെ ആദ്യ സിനിമയായ 101 ചോദ്യങ്ങള്‍ 2012ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. നിവിന്‍ പോളിയെ നായകനാക്കി പുറത്തിറക്കിയ സഖാവാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.