LiveTV

Live

Movies

പി.എം നരേന്ദ്രമോദി: വിവേക് ഒബ്രോയി മോദിയാവുമ്പോള്‍ സിനിമയില്‍ അണിനിരക്കുന്നത് വലിയ താരനിര

പി.എം നരേന്ദ്രമോദി: വിവേക് ഒബ്രോയി മോദിയാവുമ്പോള്‍ സിനിമയില്‍ അണിനിരക്കുന്നത് വലിയ താരനിര

നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പി.എം നരേന്ദ്രമോദി എന്ന ചിത്രത്തിന്‍റെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. വിവേക് ഒബ്രോയി നരേന്ദ്ര മോദിയാവുമ്പോള്‍ അദ്ദേഹത്തിനൊപ്പം ബോബന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, അഞ്ജന്‍ ശ്രീവാസ്തവ, രാജേന്ദ്ര ഗുപ്ത തുടങ്ങി വലിയ താരനിര തന്നെ ഒന്നിക്കുന്നു.

ഒരു മികച്ച താരനിര തന്നെയാവും ഈ സിനിമയുടെ ഏറ്റവും വലിയ നട്ടെല്ലെന്നും പരിചയസമ്പത്ത് മാത്രമല്ല, ഓരോ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായവരെയാണ് സിനിമക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും നിര്‍മ്മാതാവ് സന്ദീപ് എസ് സിങ് പറഞ്ഞു. നരേന്ദ്ര മോദിയുടെ ജീവിതത്തിലെ ഇറക്കക്കയറ്റങ്ങള്‍ പ്രമേയമാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഒമുഖ് കുമാറാണ്.

തന്‍റെ ആദ്യ ചിത്രമായ കമ്പനി ഷൂട്ട് ചെയ്യുമ്പോള്‍ എന്തായിരുന്നോ മനസ്സിലുണ്ടായിരുന്നത്, അതേ വികാരങ്ങളിലൂടെയാണ് ഇപ്പോള്‍ താന്‍ കടന്നുപോവുന്നതെന്ന് നടന്‍ വിവേക് ഒബ്രോയി പറഞ്ഞു. നരേന്ദ്രമോദി ലോകത്തെ ഏറ്റവും വലിയ നേതാക്കന്മാരില്‍ ഒരാളാണ്. അദ്ദേഹത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അത് ഒരു നടനെന്ന രീതിയില്‍ എന്നെ ഒരുപാട് മുന്നേറാന്‍ സഹായിക്കുമെന്നും വിവേക് പറഞ്ഞു.