LiveTV

Live

Movies

എല്ലാ നാട്ടിലും കാണും ഈ സൈസ് നാലഞ്ചെണ്ണം... മിസ്റ്റര്‍ ആന്‍റ് മിസ്സിസ് റൗഡിയുടെ ട്രെയിലര്‍ പുറത്ത് 

ഗോകുലം ഗോപാലനും ജീതു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

എല്ലാ നാട്ടിലും കാണും ഈ സൈസ് നാലഞ്ചെണ്ണം... മിസ്റ്റര്‍ ആന്‍റ് മിസ്സിസ് റൗഡിയുടെ ട്രെയിലര്‍ പുറത്ത് 

ജീതു ജോസഫ് സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡിയുടെ ടീസര്‍ പുറത്ത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ മലയാളത്തിലെ യുവ താരനിര അണിനിരക്കുന്നു. അപര്‍ണ്ണ ബാലമുരളി, സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഗണപതി തുടങ്ങി പ്രമുഖ താരങ്ങളും സിനിമയിലുണ്ട്. ഗോകുലം ഗോപാലനും ജീതു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു നാട്ടിന്‍പുറത്ത് ജോലിയൊന്നുമില്ലാതെ നടക്കുന്ന ഒരുപറ്റം യുവാക്കളുടെ കഥയാണ് സിനിമ പറയുന്നത്. ഉപജീവനമാര്‍ഗ്ഗമായി ഇവര്‍ ഗുണ്ടാപണി തിരഞ്ഞെടുക്കുന്നു. ഇവരിലൊരാളായ അ യാദൃശ്ചികമായി ഒരു പെണ്‍കുട്ടി കടന്ന് വരുന്നു. തന്റേടിയായ അവള്‍ ഇവര്‍ക്കിടയില്‍ പല മാറ്റങ്ങളും വരുത്തുന്നു. അതിന്റെ രസകരമായി ആവിഷ്‌കാരമാണ് ജീതു ജോസഫ് ചെയ്തിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ട്രെയിലര്‍ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.