LiveTV

Live

Movies

‘റൗഡി ബേബി’യെ ഒന്ന് പ്രശംസിച്ചതേ ഓര്‍മ്മയുള്ളൂ... ദിവ്യ സ്പന്ദനക്ക് പൊങ്കാല അഭിഷേകം 

250 കോടിയിലധികം ബോക്‌സ് ഒഫീസ് കളക്ഷന്‍ നേടിയ ആദ്യ കന്നഡ ചിത്രമായ കെ.ജി.എഫിനെയോ നടന്‍ യാഷിനെയോ ഒരു വാക്ക്ു കൊണ്ട് പോലും ഇതു പോലെ ദിവ്യ പ്രശംസിച്ചിട്ടില്ല

‘റൗഡി ബേബി’യെ ഒന്ന് പ്രശംസിച്ചതേ ഓര്‍മ്മയുള്ളൂ... ദിവ്യ സ്പന്ദനക്ക് പൊങ്കാല അഭിഷേകം 

മാരി 2 എന്ന ചിത്രത്തില്‍ ധനുഷും സായ്് പല്ലവിയും ചേര്‍ന്ന് അഭിനയിച്ച റൗഡി ബേബി എന്ന ഗാനം ട്രെന്റിങില്‍ മുന്നേറുകയാണ്്. കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ പാട്ടിന്റെ വീഡിയോ 100 മില്യണ്‍ ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. എന്നാല്‍ ഈ നേട്ടത്തിന് ധനുഷിനെയും സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയെയും അഭിനന്ദിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല ഏറ്റുവാങ്ങുകയാണ് നടിയും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന.

‘റൗഡി ബേബി’യെ ഒന്ന് പ്രശംസിച്ചതേ ഓര്‍മ്മയുള്ളൂ... ദിവ്യ സ്പന്ദനക്ക് പൊങ്കാല അഭിഷേകം 
‘റൗഡി ബേബി’യെ ഒന്ന് പ്രശംസിച്ചതേ ഓര്‍മ്മയുള്ളൂ... ദിവ്യ സ്പന്ദനക്ക് പൊങ്കാല അഭിഷേകം 

കര്‍ണ്ണാടകയിലെ മാന്ധ്യയില്‍ നിന്നും പാര്‍ലമെന്റിലേക്ക് ചേക്കേറിയ ദിവ്യ ഇതുവരെയും കന്നഡ സിനിമകള്‍ക്ക് ഒരു തരത്തിലും പ്രോത്സാഹനം നല്‍കിയിട്ടില്ല എന്നാരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ദിവ്യക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത്. 250 കോടിയിലധികം ബോക്‌സ് ഒഫീസ് കളക്ഷന്‍ നേടിയ ആദ്യ കന്നഡ ചിത്രമായ കെ.ജി.എഫിനെയോ നടന്‍ യാഷിനെയോ ഒരു വാക്ക്ു കൊണ്ട് പോലും ഇതു പോലെ ദിവ്യ പ്രശംസിച്ചിട്ടില്ല. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. കന്നഡയില്‍ രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച നടിയാണ്. കന്നഡ ചിത്രമായ അബിയിലൂടെയാണ് ദിവ്യ സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്.