ബാല്‍ താക്കറെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ജീവനോടെയുണ്ടാവില്ല- അമിതാബ് ബച്ചന്
നവാസുദ്ദീന്‍ സിദ്ദിഖിയെ കേന്ദ്ര കഥാപാത്രമാക്കി അഭിജിത് പാന്‍സെ സംവിധാനം ചെയ്യുന്ന സിനിമയാണ് താക്കറെ.

“1982ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ എന്നെ ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേക്ക് അത്ര നല്ല സ്ഥിതിയിലല്ല കൊണ്ട് വന്നത്. അന്ന് കാലാവസ്ഥയും അത്ര പന്തിയല്ലായിരുന്നു. ആ സാഹചര്യത്തില്‍ ഒരു ആംബുലന്‍സ് ലഭിക്കുക എന്നത് ദുസ്സഹമായിരുന്നു. അന്ന് ശിവസേനയുടെ ഒരു ആംബുലന്‍സ് വിട്ട് തന്ന് എന്റെ ജീവന് രക്ഷിച്ചത് ബാല്‍ താക്കറെയായിരുന്നു.” ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന് ബാല്‍ താക്കറെയെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്.
ബാല്‍ താക്കറെ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹമില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ താന്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നെന്നും അമിതാബ് പറഞ്ഞു. താക്കറെയുടെ ട്രെയിലര്‍ ലോഞ്ച് വേദിയിലായിരുന്നു താക്കറെയെക്കുറിച്ച് അമിതാബ് ഇതെല്ലാം ഓര്‍ത്തെടുത്തത്. പണ്ട് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഴയ കഥകളെക്കുറിച്ചും ബച്ചന് വേദിയില്‍ പറഞ്ഞു.
നവാസുദ്ദീന്‍ സിദ്ദിഖിയെ കേന്ദ്ര കഥാപാത്രമാക്കി അഭിജിത് പാന്‍സെ സംവിധാനം ചെയ്യുന്ന സിനിമയാണ് താക്കറെ. സഞ്ചയ് റൗട്ട് തിരക്കഥയെഴുതുന്ന സിനിമയില്‍ അമൃത റാവു മീനാതായി താക്കറെയായി വേഷമിടുന്നു.