ഇത് നിവിന്‍ പോളിയുടെ വേറിട്ട മുഖം; മൂത്തോന് ടീസര്‍ കാണാം
നേരത്തെ ഇന്ഷാ അള്ളാ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമ തന്നെയാണ് മൂത്തോനാകുന്നത് എന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞിരുന്നു
ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ മൂത്തോന്റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. ഒരു ഷോട്ട് മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ട് പുറത്ത് വന്നിരിക്കുന്ന ടീസറില്‍ മുഴുവനും നിവിന്‍ പോളിയുടെ ശബ്ധമാണ് കഥാപാത്രമാവുന്നത്. ശബ്ദമിശ്രണത്തിലൂടെ തന്നെ ആവേശം കൊള്ളിക്കുന്ന മൂത്തോന്റെ ടീസര്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
അണിയറയില്‍ വലിയ ടീം ഉണ്ടെന്നതും മൂത്തോന്റെ പ്രത്യേകതകളാകുന്നു. ചായാഗ്രഹണം രാജീവ് രവിയാണ് നിര്‍വഹിക്കുന്നത്. കുണാല്‍ ശര്‍മ്മ ശബ്ദമിശ്രണവും സാഗര്‍ ദേശായി സംഗീതവും നിര്‍വഹിക്കുന്നു. ലക്ഷദ്വീപിലും കേരളത്തിലും മുംബൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളുമായ അനുരാഗ് കാശ്യപാണ്.

ഒരു സാഹസിക സ്വഭാവത്തിലുള്ള സിനിമയായിരിക്കും മൂത്തോന്. നേരത്തെ ഇന്ഷാ അള്ളാ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമ തന്നെയാണ് മൂത്തോനാകുന്നത് എന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞിരുന്നു. ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന് തന്റെ മൂത്ത സഹോദരനെ തേടിയിറങ്ങുന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തികച്ചും ലളിതമായ കഥാ പശ്ചാത്തലമായിരിക്കും മൂത്തോന്റേതെന്നും അതിലേക്ക് കഥാപാത്രങ്ങള്‍ കടന്ന് വരികയായിരിക്കുമെന്നും സിനിമയെക്കുറിച്ച് ഗീതു നേരത്തെ പറഞ്ഞിരുന്നു.