LiveTV

Live

Movies

ഇത് മാസ് നോക്കി കളിക്കണ കളിയല്ല, ലേശം ബുദ്ധി ഉപയോഗിക്കണം... കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്ത് 

പ്രണയവും സൗഹൃദവും അതിലൂടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും ജീവിത ഗന്ധിയായ നിമിഷങ്ങളിലൂടെ അവതരിപ്പിക്കാന്‍ മധു സി നാരായണന് സാധിച്ചു എന്നാണ് ട്രെയിലര്‍ തെളിയിക്കുന്നത്

ഇത് മാസ് നോക്കി കളിക്കണ കളിയല്ല, ലേശം ബുദ്ധി ഉപയോഗിക്കണം... കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്ത് 

ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്ത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ശ്യാം പുഷ്‌കരന്റെ തിരക്കഥ ഇത് വരെ മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തിയിട്ടില്ല. അതേ സൂചനകള്‍ നല്‍കിക്കൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സും വരുന്നത്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്.

പ്രണയവും സൗഹൃദവും അതിലൂടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും ജീവിത ഗന്ധിയായ നിമിഷങ്ങളിലൂടെ അവതരിപ്പിക്കാന്‍ മധു സി നാരായണന് സാധിച്ചു എന്നാണ് ട്രെയിലര്‍ തെളിയിക്കുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് , വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.