LiveTV

Live

Movies

വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ്

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത്

വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ്

സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് - വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടു

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രതികാരത്തിന്‍റെ കഥ തന്നെയാണ് ഇത്തവണയും പറയുന്നത്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിട്ടില്ല.