LiveTV

Live

Movies

പാട്ടിനും ടീസര്‍; വ്യത്യസ്തമായി നീയും ഞാനും

ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രേയ താന്‍ പാടിയ ഗാനത്തെക്കുറിച്ച് പറയുന്നതിലൂടെയാണ് ടീസറിന്‍റെ തുടക്കം

പാട്ടിനും ടീസര്‍; വ്യത്യസ്തമായി നീയും ഞാനും

ഷറഫുദ്ദീന്‍, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന നീയും ഞാനും എന്ന സിനിമയിലെ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്. വളരെ വിരളമായി മാത്രം മലയാളത്തില്‍ കണ്ട് പോരുന്ന ടെക്നിക്കാണ് മ്യൂസിക്കല്‍ വീഡിയോ ടീസര്‍ ഇറക്കുക എന്നത്. എന്നാല്‍ അത് പരീക്ഷിക്കുകയാണ് എ.കെ സാജന്‍. നീയും ഞാനുമിലെ കുങ്കുമ നിറ സൂര്യന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.

ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രേയ താന്‍ പാടിയ ഗാനത്തെക്കുറിച്ച് പറയുന്നതിലൂടെയാണ് ടീസറിന്‍റെ തുടക്കം. പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്ന ഗാനത്തിന്‍റെ ബി.ജി.എം നമ്മെ ഗാനത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. വിനു തോമസ് സംഗീതം നിര്‍വഹിച്ച ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. കോഴിക്കോട്ടിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.