LiveTV

Live

Movies

മാരി ക്രിസ്തുമസിന് ആരാധകര്‍ക്കിടയിലെത്തും

ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്

മാരി ക്രിസ്തുമസിന് ആരാധകര്‍ക്കിടയിലെത്തും

ധനുഷ് നായകനായ മാരിയുടെ രണ്ടാം ഭാഗം മാരി 2 റിലീസിനൊരുങ്ങി. സായ് പല്ലവി നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ധനുഷിന്റെ വില്ലനാകും. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്

ആരാധകര്‍ നെഞ്ചിലേറ്റിയ മാരിയായി ധനുഷ് വീണ്ടും എത്തുന്നു. 2015ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ധനുഷ് ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

മാരി ക്രിസ്തുമസിന് ആരാധകര്‍ക്കിടയിലെത്തും

ടൊവിനോ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമായിട്ടാണ് മാരി രണ്ടാം ഭാഗം മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്. ജഡ പിടിച്ച മുടിയുമായി ബീജ എന്ന് വിളിപ്പേരുള്ള തനത്തോസായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ടൊവിനോയുടെ ചിത്രത്തില്‍ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു.

മാരി ക്രിസ്തുമസിന് ആരാധകര്‍ക്കിടയിലെത്തും

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. വണ്ടര്‍ ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.