LiveTV

Live

Movies

വിജയ് സൂപ്പറും പൗർണ്ണമിയും.. പേര് പോലെ വ്യത്യസ്തമാണ് സിനിമയുടെ ട്രൈലറും

തികച്ചും ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറാണ് ജിസ് തന്‍റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നത്

വിജയ് സൂപ്പറും പൗർണ്ണമിയും.. പേര് പോലെ വ്യത്യസ്തമാണ് സിനിമയുടെ ട്രൈലറും

ആസിഫ് അലി ജിസ് ജോയ് ടീമിന്‍റെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന സിനിമയുടെ ട്രൈലര്‍ പുറത്ത് വന്നു. ചിത്രത്തിന്‍റെ പേര് പോലെത്തന്നെ മുന്‍പ് റിലീസ് ചെയ്ത ജിസ് ജോയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഇതിലുള്ളത്. തികച്ചും ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറാണ് ജിസ് തന്‍റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വിജയ് സൂപ്പര്‍ സ്തൂ

ചിത്രത്തിലെ കഥ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഉടലെടുത്തതായതിനാല്‍ ജീവിത ഗന്ധിയായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ട് പോകുന്ന തിരക്കഥയായിരിക്കും ജിസ് ജോയ് ഒരുക്കിയിരിക്കുക. ആസിഫ് അലി, സിദ്ധിക്ക്, ജോസഫ് അന്നംകുട്ടി ജോസ്, എെശ്വര്യ ലക്ഷമി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഗാനരചനയും ജിസ് ജോയ് തന്നെയാണ് നിര്‍വഹിക്കുന്നത്.