LiveTV

Live

Movies

ദളപതിയുടെ ജേഴ്സി നമ്പര്‍ 63; വൈറലായി വിജയ് - അറ്റ്ലി ചിത്രത്തിന്‍റെ ഫാന്‍ മേഡ് പോസ്റ്റര്‍

അറ്റ്ലിയുമൊത്ത് വിജയ് ചെയ്ത മെര്‍സല്‍, തെരി എന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു

ദളപതിയുടെ ജേഴ്സി നമ്പര്‍ 63; വൈറലായി വിജയ് - അറ്റ്ലി ചിത്രത്തിന്‍റെ ഫാന്‍ മേഡ് പോസ്റ്റര്‍

തെരിക്കും മെര്‍സലിനും ശേഷം വിജയ് - അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. എ.ആര്‍ മുരുഗദോസ് ചിത്രം സര്‍ക്കാര്‍ വിവാദങ്ങളിലും മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന സമയത്താണ് അറ്റ്ലി വിജയുമൊത്തുള്ള തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. വിജയുടെ അറുപത്തിമൂന്നാമത്തെ ചിത്രമായത് കൊണ്ട് തന്നെ ജേഴ്സി നമ്പര്‍ 63 എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും വനിത ഫുട്ബോള്‍ ടീമിന്‍റെ കോച്ചായാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. അതിനെ മുന്‍നിര്‍ത്തി ഏതോ ഒരു ആരാധകന്‍ സൃഷ്ടിച്ച പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 63ആം നമ്പര്‍ ഫുട്ബോള്‍ ജേഴ്സിയില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന വിജയുടെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.

ദളപതിയുടെ ജേഴ്സി നമ്പര്‍ 63; വൈറലായി വിജയ് - അറ്റ്ലി ചിത്രത്തിന്‍റെ ഫാന്‍ മേഡ് പോസ്റ്റര്‍

വിജയുടെ സര്‍ക്കാര്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രം 300 കോടി ക്ലബില്‍ വൈകാതെ ഇടം നേടുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു. അറ്റ്ലിയുമൊത്ത് വിജയ് ചെയ്ത മെര്‍സല്‍, തെരി എന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു. ആയതിനാല്‍ ദളപതിയുടെ അറ്റ്ലി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം അടുത്ത ദീപാവലിക്ക് വെള്ളിത്തിരയിലെത്തും.