LiveTV

Live

Movies

അയ്യപ്പനായി പ്രിഥ്വി അവതരിക്കുന്നു; ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

പോരാളിയായ ഒരു രാജകുമാരന്‍റെ ഇതുവരെ പറയാത്ത കഥ. ഒരിക്കല്‍ ഈ മണ്ണില്‍ ചവുട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി..

അയ്യപ്പനായി പ്രിഥ്വി അവതരിക്കുന്നു; ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രിഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമായ അയ്യപ്പന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പ്രിഥ്വി തന്നെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശങ്കര്‍ തന്നോട് ഈ കഥ പറഞ്ഞിട്ടുണ്ടെന്നും അയ്യപ്പനായി വെള്ളിത്തിരയിലെത്തുന്നതില്‍ താന്‍ സന്തോഷവാനാണെന്നും പ്രിഥ്വി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അയ്യപ്പനായി പ്രിഥ്വി അവതരിക്കുന്നു; ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റീലീസ് ചെയ്യും മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു അന്യഭാഷയില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ സിനിമയിലുണ്ടാകും.

It’s been years..since Shankar first told me about this. And I’ve always dreamt of this taking off one day! Finally..#Ayyappan സ്വാമിയേ.. ശരണം അയ്യപ്പ!🙏

Posted by Prithviraj Sukumaran on Saturday, November 17, 2018

'പോരാളിയായ ഒരു രാജകുമാരന്‍റെ ഇതുവരെ പറയാത്ത കഥ. ഒരിക്കല്‍ ഈ മണ്ണില്‍ ചവുട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി..’ സിനിമയെ ശങ്കര്‍ രാമകൃഷ്ണന്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ‘പതിനെട്ടാം പടി’ എന്ന സിനിക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇതെന്നും ഓഗസ്റ്റ് സിനിമാസിനും ഷാജി നടേശനും സന്തോഷ് ശിവനും പൃഥ്വിരാജിനുമുള്ള നന്ദി അറിയിക്കുന്നുവെന്നും ശങ്കര്‍ രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.