LiveTV

Live

Movies

അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലും; കബീര്‍ സിങ് എന്ന് പേരിട്ട ചിത്രത്തില്‍ ഷാഹിദ് കപൂര്‍ നായകന്‍

അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്

അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലും; കബീര്‍ സിങ് എന്ന് പേരിട്ട ചിത്രത്തില്‍ ഷാഹിദ് കപൂര്‍ നായകന്‍

തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പദിപ്പിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കബീര്‍ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകന്‍. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്.

ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡി റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഷാഹിദിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. പക്ഷെ, തിരക്കഥയില്‍ ഒരുപാട് നേരം ചിലവഴിച്ച ശേഷം താരം തീരുമാനം മാറ്റുകയായിരുന്നു. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ വിക്രമിന്‍റെ മകന്‍ ദ്രുവ് ആണ് നായകന്‍. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ്. ചിത്രത്തിന്‍റെ മലയാളം പകര്‍പ്പവകാശവും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.