LiveTV

Live

Movies

സസ്‍പെന്‍സ് നിറച്ച് ജോസഫിന്‍റെ ടീസറെത്തി

ജോജോ ജോര്‍ജ് ഗംഭീര മേക്ക് ഓവര്‍ നടത്തിയിരിക്കുന്ന ടീസര്‍, ചിത്രം ഒരു ത്രില്ലര്‍ ആണെന്ന് വ്യക്തമാക്കുന്നു.

സസ്‍പെന്‍സ് നിറച്ച് ജോസഫിന്‍റെ ടീസറെത്തി

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫ്, മാന്‍ വിത്ത് ദി സ്കാറിന്‍റെ ടീസര്‍ എത്തി. ജോജോ ജോര്‍ജ് ഗംഭീര മേക്ക് ഓവര്‍ നടത്തിയിരിക്കുന്ന ടീസര്‍, ചിത്രം ഒരു ത്രില്ലര്‍ ആണെന്ന് വ്യക്തമാക്കുന്നു. ആകാശ മിഠായി എന്ന ജയറാം ചിത്രത്തിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ ജോണറില്‍ എം. പത്മകുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ ടീസറിന് ആദ്യ മണിക്കൂറുകളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജോ ജോര്‍ജിന്‍റെ ലുക്ക് സിനിമയില്‍ അദ്ദേഹം ഒരു പരുക്കന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നുള്ള സൂചനകള്‍ നല്‍കുന്നു. ജോജോയെ കൂടാതെ ദിലീഷ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു.