LiveTV

Live

Movies

എന്‍.എന്‍ പിള്ളയുടെ ജീവിത കഥക്ക് മുന്‍പ് രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്നു

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍ഷ്യയിലും ജോമോന്‍ ടി ജോണിന്‍റെ കൈരളിയിലും നിവിന്‍ തന്നെയാണ് നായകന്‍

എന്‍.എന്‍ പിള്ളയുടെ ജീവിത കഥക്ക് മുന്‍പ്  രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്നു

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ്, കമ്മട്ടിപ്പാടം തുടങ്ങി മലയാള സിനിമക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് രവി. മികച്ച ചായാഗ്രാഹകന്‍ കൂടിയായ രാജീവിന്‍റെ അടുത്ത സിനിമയില്‍ നിവിന്‍ പോളി നായകനാകുമെന്നും അത് എന്‍.എന്‍ പിള്ളയുടെ ജീവിത കഥ പറയുന്ന സിനിമയായിരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇരുവരും ഒന്നിക്കുന്നു. ചിത്രത്തിന്‍റെ പ്രാധമിക ജോലികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നും നിവിന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍ഷ്യയിലും ജോമോന്‍ ടി ജോണിന്‍റെ കൈരളിയിലും നിവിന്‍ തന്നെയാണ് നായകന്‍. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയും കൂടിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലും നിവിന്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

നിവിന്‍ പോളി, മോഹന്‍ ലാല്‍ ടീമിന്‍റെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം 34 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 364 തിയ്യേറ്ററുകളിലായി 1700 പ്രദര്‍ശനമാണ് ആദ്യ ദിനം നടന്നത്. ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി.