LiveTV

Live

Movies

അടിമുടി വ്യത്യസ്തത പുലര്‍ത്തി ടോവിനൊ തോമസിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനൊ തോമസിനെക്കൂടാതെ ഊര്‍വശിയും ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നു

അടിമുടി വ്യത്യസ്തത പുലര്‍ത്തി ടോവിനൊ തോമസിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഡിസൈനിലും പേരിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന സിനിമയുടെ പേര് എന്‍റെ ഉമ്മാന്‍റെ പേര് എന്നാണ്. ടൊവിനൊ തോമസിനെക്കൂടാതെ ഊര്‍വശിയും ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നു. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്.

അടിമുടി വ്യത്യസ്തത പുലര്‍ത്തി ടോവിനൊ തോമസിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അല്‍ തരി മൂവീസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും സി.ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ജോസ് സെബാസ്റ്റ്യനും ശരത്.ആര്‍.നാഥും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ചായാഗ്രഹണം ജോർഡി പ്ലാന്നേൽ ക്ലോസയാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ എഡിറ്റിങും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നത്. മികച്ച ടീമുമായി രംഗത്തെത്തുന്ന എന്‍റെ ഉമ്മാന്‍റെ പേര് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകളാണ് വളര്‍ത്തിയിരിക്കുന്നത്.