LiveTV

Live

Movies

വിജയ് ചിത്രം‘സര്‍ക്കാര്‍’; ഓഡിയോ റൈറ്റ് സോണി മ്യൂസികിന്, സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്   

വിജയ്‌യുടെ പുതിയ ചിത്രമായ സര്‍ക്കാറിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയത് സോണി മ്യൂസിക്. 

വിജയ് ചിത്രം‘സര്‍ക്കാര്‍’; ഓഡിയോ റൈറ്റ് സോണി മ്യൂസികിന്, സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്   

വിജയ്‌യുടെ പുതിയ ചിത്രമായ സര്‍ക്കാറിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയത് സോണി മ്യൂസിക്. വന്‍ തുകയ്ക്കാണ് സോണി ഓഡിയോ അവകാശം സ്വന്തമാക്കിയത്. എന്നാല്‍ എത്രയാണ് തുകയെന്ന് പുറത്തുവിട്ടിട്ടില്ല. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ട് പാട്ടുകളുടെ ലിറിക്‌സ് വീഡിയോ ഇതിനകം പുറത്തുവിട്ടിരുന്നു. എ.ആര്‍ മുരുകദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്, എ.ആര്‍ മുരുകദോസ്, എ.ആര്‍ റഹ്മാന്‍, എന്നിവരുടെ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായതിനാല്‍ തന്നെ ആരാധകര്‍ക്കടക്കം പ്രതീക്ഷ കൂടുതലാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് സര്‍ക്കാര്‍. ഒക്ടോബര്‍ രണ്ടിന് ഓഡിയോ ലോഞ്ച് വലിയ പരിപാടിയായി സംഘടിപ്പിക്കാനാണ് അണിയറക്കാരുടെ നീക്കം. വരുന്ന ദീപാവലിക്ക് സര്‍ക്കാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.