LiveTV

Live

Movies

മോഹന്‍ലാലിന്റെ ‘ഡ്രാമാ’, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് 

ലോഹത്തിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ്  

മോഹന്‍ലാലിന്റെ ‘ഡ്രാമാ’, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് 

ലോഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു കുടുംബ ചിത്രമായിരിക്കും ഡ്രാമാ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും(യു.കെ) ബാനറില്‍ എം.കെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേരില്‍ തന്നെ കൗതുകമുണ്ട്. ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്നാണ് ടൈറ്റില്‍. മോഹന്‍ലാലിന്റെ പുതിയ മാജിക് എന്ന് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശ ശരത് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, കനിഹ. ടിനി ടോം, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.